2.
ദൈവ - കോപം - അതൊന്നു - മാത്ര
മെന്നംശമായിരുന്നിടവേ
ദിവ്യ - ജീവനെ - യേകി നീ എന്നെ
വീണ്ടെടുത്തതു വിസ്മയം
3.
ഹീനമാം പാപ ജീവിതത്തില -
ശേഷമാണ്ടു കുഴഞ്ഞവൻ
ദാനമാം പരിപൂർണ്ണ - ശുദ്ധിയി -
ലംശിയായ് കൃപ - യൊന്നിനാൽ
4.
ലോകമോടിയിലാകവെ മന -
മുറ്റു ചേർന്നു വലഞ്ഞൊരീ
സാധുവേ പ്രതി നീചമാം കുരി -
ശേറ്റതോർത്തു വിനീതനായ്
5.
ക്രൂശിലെ മരണത്തിലെൻ പരി -
ഹാരമായതു നേടി ഞാൻ
താതനോടു സമീപമായ്
മരുവിടുവാൻ വഴി നല്കി നീ
6.
ദിവ്യമാം തവ സന്നിധാന -
മതിൽ വസിച്ചു നിരന്തരം
നവ്യമാം പരിപാലനം പരി -
പൂർണ്ണമായ് അറിയുന്നഹം