1.

ഞാനാശ്രയിക്കും എൻ ദൈവമെന്നെ
അനാഥനായ് കൈവിടുമോ?
കണ്ണീർ തുടച്ചും കൈകൾ പിടിച്ചും
കാത്തിടും കൺമണിപോലെ

2.

ജീവൻ വെടിഞ്ഞയെൻജീവനാഥൻ
ജീവിക്കുന്നത്യുന്നതനായ്
അവനുണ്ടെനിക്കെല്ലാമായെന്നും
അവനിയിൽ കരുതുവാനായ് -

3.

കഷ്ടതകളിൽ മാറാത്ത നല്ല
കർത്താവെനിക്കുളളതിനാൽ
കലങ്ങാതെയുലകിൽ പുലരുന്നു
ദിനവും കൃപയാലെ ഹല്ലെലുയ്യാ!

825

ഇന്നുമെന്നും എന്നാശ്രയമായ്
ഇങ്ങിനീം യേശുമതിയാം
എന്നാധിയെല്ലാം ഒന്നായകന്നു
പോകുന്നു തൻ ചാരേ വരുമ്പോൾ