1.
തവമുഖത്തിൻ സൗന്ദര്യമെൻ
കണ്ണുകൾ കണ്ടിടുംതോറും
ഭുവനമതിലാഗ്രഹിപ്പാ -
നൊന്നുമില്ലെന്നറിയുന്നു ഞാൻ
2.
അൻപുതിങ്ങും നിൻ സ്വരമെൻ
കർണ്ണങ്ങളിൽ പതിയുന്തോറും
ഇമ്പമതിൽ വളരുന്നെനി -
ക്കിമ്പമല്ല അന്യശബ്ദം
3.
വൻകൃപകൾ മൂലമെന്റെ
സങ്കടങ്ങൾ തീർത്തിടുന്ന
നിങ്കലല്ലാതാശ ഭുവി -
യിങ്കലില്ലയീയെനിക്കു
4.
ശക്തിയേറിടുന്ന നിൻ സാ -
ന്നിദ്ധ്യമതിലുളള വാസം
തൃപ്തിയുമാനന്ദവുമെൻ
ഹൃത്തിനേകിടുന്നു പാരം
5.
നിന്നിലുളള പ്രേമമെന്നിൽ
നിന്നകറ്റിടുന്നതിന്നി
ന്നൊന്നിനും കഴിഞ്ഞുവെന്നു
വന്നിടുന്നതല്ല ന്യൂനം