1.

ദാഹത്തെപ്പെരുക്കും ജലമല്ലോ
ഇഹലോകം കൊടുക്കും സുഖമെല്ലാം
സ്നേഹത്തിന്നുറവിടമേശുവത്രേയെൻ
ദാഹത്തെത്തീർക്കും ജീവജലം

2.

വൈരികളെതിരായ് നിരന്നിടിലും
മമ സ്നേഹിതരെന്നെ മറന്നിടിലും
മറക്കുകിലേശു മനസ്സലിവോടെ
മറച്ചിടും സ്നേഹച്ചിറകടിയിൽ

3.

ജഡത്തിലെ ശൂലം മാറാതാം
ദൈവജനത്തിനു ശോധന തീരാതാം
ബലം തരും സഹിക്കാൻ
കൃപ തരുമതിനാൽ
ബലഹീനതയിൽ പുകഴും ഞാൻ

4.

മന്നിതിലില്ല സ്ഥിരവാസം
നമുക്കുന്നത നാടാമവകാശം
വന്നിടുമേശു തന്നിടുമന്നു മിന്നിടും
ദേഹം തന്നുടൽപോൽ

828

യേശു എന്നാശ്രയമാം
ക്രിസ്തേശു എന്നാശ്രയമാം
അവനനുഗ്രഹകരങ്ങൾ
നീട്ടിയെന്നെത്തൻ
അരികിലണച്ചിടുന്നു