1.
എല്ലാം നീയറിയുന്നുവല്ലോ
എന്നെയും നീയറിയുന്നുവല്ലോ
നിന്നെ ഞാൻ സ്നേഹിച്ചിടുന്നുവെന്നു
നന്നായി നീയറിഞ്ഞിടുന്നു
2.
തിരുഹിതമറിഞ്ഞുകൊണ്ടീ
മരുവിലെൻ ജീവിതം ഞാൻ
പുലർത്തിടുവാൻ കൃപയേകിടണമേ
അലിവുളള നായകനേ!
3.
ആശ്രിതവത്സലനേ!
ആനന്ദദായകനേ!
അഗതികളടിയങ്ങൾക്കെന്നുമഭയം
അരുളണമേ സദയം
829
എന്റെ യേശുവേ! നാഥാ!
എന്റെ സ്വർഗ്ഗീയ താതാ!
എന്നുമഭയം നീ എന്നുമഭയം നീ
829 എന്റെ യേശുവേ! നാഥാ! എന്റെ സ്വർഗ്ഗീയ താതാ! എന്നുമഭയം നീ എന്നുമഭയം നീ