1.

കാരിരുൾ മൂടും വേളകളിൽ
കർത്താവിൻപാദം ചേർന്നിടും ഞാൻ
കാരിരുമ്പാണിയിൻ പാടുളള പാണിയാൽ
കരുണനിറഞ്ഞവൻ കാക്കുമെന്നെ

2.

തന്നുയിർ തന്ന ജീവനാഥൻ
എന്നഭയം എൻനാൾ മുഴുവൻ
ഒന്നിനും തന്നിടമെന്നിയേ വേറെങ്ങും
ഓടേണ്ട താങ്ങുവാൻ താൻ മതിയാം

3.

കാൽവറി നാഥനെൻ രക്ഷകൻ
കല്ലറയ്ക്കുളെളാടുങ്ങിയില്ല
മൃത്യുവെ വെന്നവൻ അത്യുന്നതൻ വിണ്ണിൽ
കർത്താധികർത്താവായ് വാഴുന്നവൻ

4.

ഇത്ര സൗഭാഗ്യം ഇക്ഷിതിയിൽ
ഇല്ല മറ്റെങ്ങും നിശ്ചയമായ്
തീരാത്ത സന്തോഷം ക്രിസ്തുവിലുണ്ടെന്നാൽ
തോരാത്ത കണ്ണീരേ മന്നിലുളളു

831

ആശ്രയം യേശുവിലെന്നതിനാൽ
ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ
ആശ്വാസമെന്നിൽ താൻ തന്നതിനാൽ
ഭാഗ്യവാൻ ഞാൻ ഭാഗ്യവാൻ ഞാൻ