1.
മന്നിടത്തിൽ സങ്കടങ്ങൾ
എന്നുളളത്തിൽ തിങ്ങിവിങ്ങിടുമ്പോൾ
വല്ലഭാ! നീയല്ലാതാരുമേ
ഇല്ലെനിക്കാശ്വാസമായ്
2.
ശത്രു തന്റെ കൂരമ്പുകൾ
എത്രയും ശക്തിയായെയ്തിടിലും
കർത്താവേ നിൻ പൊന്നുകൈകളിൽ
ചേർത്തെന്നെ കാക്കുമല്ലോ
3.
മിത്രരെന്നെ കൈവിട്ടാലും
എത്ര പഴിച്ചു ദുഷിക്കുകിലും
ക്രിസ്തേശുവേ നീയെനിക്കു -
ളളതാൽ ഇല്ലൊരു ചഞ്ചലവും
4.
എൻ പ്രിയാ! നീ എന്നു വരും?
എൻ കണ്ണുനീരെല്ലാമെന്നു തീരും?
നിൻമുഖം നേരിൽ ഞാൻ കണ്ടല്ലാ -
തെൻ കണ്ണീർ തോരുകില്ല
833
നിന്നിഷ്ടം പോലെയെൻ ദൈവമേ!
എന്നെ നടത്തണമെന്നുമേ!
കഷ്ടത വന്നാലും നിൻവഴി
വിട്ടുപോകാതെന്നെ കാത്തിടണേ