2.
തികവായ് കൽപനയെ
കാപ്പാൻ ആളല്ല ഈ ഞാൻ
വൈരാഗ്യം ഏറിയാലും
കണ്ണുനീർ ചൊരിഞ്ഞാലും
വന്നിടാ പാപനാശം
നീ താൻ രക്ഷിക്കവേണം
3.
വെറുംകൈയായ് ഞാനങ്ങു
ക്രൂശിൽ മാത്രം നമ്പുന്നു
നഗ്നൻ ഞാൻ നിൻ വസ്ത്രം താ
ഹീനൻ ഞാൻ നിൻ കൃപതാ
മ്ളേച്ഛനായ് വരുന്നിതാ
സ്വച്ഛനാക്കു രക്ഷകാ!
4.
എന്നിലോടുന്നീശ്വാസം
വിട്ടെൻ കൺമങ്ങുന്നേരം
അജ്ഞാതലോകം ചേർന്നു
നിന്നെ ഞാൻ കാണുന്നേരം
പിളർന്നൊരു പാറയേ!
നിന്നിൽ ഞാൻ മറയട്ടെ
834
1.
പിളർന്നൊരു പാറയേ!
നിന്നിൽ ഞാൻ മറയട്ടെ
തുറന്ന നിൻ ചങ്കിലെ
രക്തനീർ എൻ പാപത്തെ
നീക്കി സുഖം നൽകട്ടെ
മുറ്റും രക്ഷിക്കയെന്നെ