1.

ആപത്തനർത്ഥങ്ങൾ
പൊരുന്നിരിക്കും വഴിയിൽ
ആകുലഭാരങ്ങൾ തിങ്ങുന്ന വേളകളിൽ
ആശ്വാസദായകൻ അകമേയുളളതാൽ
ആനന്ദമല്ലാതെ മറ്റെന്തു മനമേ?

2.

ഗർജ്ജിക്കും സിംഹങ്ങൾ
അലറുന്ന പടുകുഴിയിൽ
എരിയുന്ന തീച്ചൂള നടുവിലും
നിന്നരികിൽ ആണിപ്പാടുളളവൻ
കരങ്ങളാൽ നടത്തിടും
ആനന്ദമേകിടും തൻ തിരുവചനം

835

കരുതുന്ന കാന്തൻ
കനിവോലും കാന്തൻ
കരതലങ്ങൾക്കുള്ളിൽ
പൊതിയുന്ന കാന്തൻ
മനമേ ഇനി നീ കലങ്ങീടുമോ ഈ മരുവിൽ?
കലങ്ങീടുമോ ഈ മരുവിൽ?