1.

നീറുന്ന നേരത്ത് ഉറ്റവർ പോലുമേ
മാറുന്നു പാരിടത്തിൽ
മാറാതെ തളളാതെ
തളളയെപ്പോലെ നീ
പേറുന്നതെന്താശ്ചര്യം! ദേവാ

2.

വിശ്വാസ യാത്രയിൽ എന്തു ഭവിച്ചാലും
ആശ്രയിപ്പാനായും ആശ്വസിപ്പിപ്പാനും
എൻ ചാരേയുണ്ടു നീ
നിശ്വാസമെന്തിന്നിനി താതാ?

3.

നന്ദിയാൽ പാടും ഞാൻ
നന്മനിറഞ്ഞോനേ!
നിൻമഹാസ്നേഹമോർത്തു
വന്ദിതനായോനേ!
നിന്നെ സ്തുതിക്കുവാൻ
നിൻ കൃപ നൽകിടണേ എന്നും

836

നീ മാത്രമെന്നാശ്രയം നാഥാ
നീ മാത്രമെന്നാശ്രയം
പാരിതിൻ ക്ലേശമാം സീയോൻ യാത്രയിൽ
നീ മാത്രമെന്നാശ്രയം നാഥാ