1.

കദന ഭാരത്തിലവനെൻ ഉറ്റസഖി
കാത്തിടുമവനെന്നെ തൻ കരത്തിൽ
കാരുണ്യം ലേശവും വെടിയുകില്ല
കർത്തനവനെന്നുമെൻ സ്വന്തം -

2.

ഉറ്റസ്നേഹിതരഖിലരും മാറിടും
ഉറ്റസ്നേഹിതനാണെൻ യേശുപരൻ
ഉത്തമനവനെന്നെ വെടിയുകില്ല
ഉത്തമനവനെന്നുമെൻ സ്വന്തം -

3.

വാനവും ഭൂമിയുമഖിലവും മാറിടും
വചനം മാറുകില്ലൊരുനാളും
വീണ്ടെടുപ്പിൻ നാളിനിയകലെയല്ല
വരും വേഗമവനെന്നുമെൻ സ്വന്തം -

837

എൻ യേശുവെ പാടി പുകഴ്ത്തിടുവിൻ
എന്നുമവൻ അനന്യനാകയാൽ - എൻ