1.
പച്ചയായ പുൽപ്പുറങ്ങളിൽ
സ്വഛമാം നദിക്കരികിലും
ക്ഷേമമായി പോറ്റുന്നെന്നെയും
സ്നേഹമോടെന്നേശു നായകൻ
2.
ശത്രുവിന്റെ പാളയത്തിലും
ശ്രേഷ്ഠഭോജ്യമേകിടുന്നവൻ
നന്മയും കരുണയൊക്കെയും
നിത്യമെന്നെ പിൻതുടർന്നീടും
3.
കൂരിരുളിൻ താഴ്‌വരയതിൽ
ഏകനായ് സഞ്ചരിക്കിലും
ആധിയെന്യേ പാർത്തിടുന്നതും
ആത്മനാഥൻ കൂടെയുളളതാൽ
839
യാഹ് നല്ല ഇടയൻ
എന്നും എന്റെ പാലകൻ
ഇല്ലെനിക്കു ഖേദമൊന്നുമേ