2.

പാപഭാരം പേറും മർത്ത്യനെത്തേടി
പാരിതിൽ മർത്യാവതാരമെടുത്തു
പാപികളാം മാനുഷർ തൻ പാപം പേറി
പരനേശു ക്രൂശിൽ മരിച്ചുയിർ പൂണ്ടു

3.

തൻ ബലി മരണത്താൽ രക്ഷ പ്രാപിച്ച
തൻ പ്രിയ മക്കളെ ചേർക്കുവാനായി
വീണ്ടും വരാമെന്നുര ചെയ്തുപോയ
വല്ലഭനേശു വന്നെത്തിടും വേഗം

4.

വാനവനേശു നമുക്കായൊരുക്കും
ആ നല്ല വീട്ടിൽ ചെന്നെത്തിടും നമ്മൾ
ആ നല്ല സന്ദർഭമോർത്തിന്നു മോദാൽ
ആനന്ദഗാനങ്ങൾ പാടി സ്തുതിക്കാം

840

1.

ആരുണ്ടൊരാശ്രയമരുളുവാൻ നമ്മൾ -
ക്കാരുണ്ടൊരാശ്വാസം നൽകുവതിന്നായ്
ആശ്രിതർക്കഭയമരുളുന്ന നല്ലോ -
രാശ്വാസദായകനാമേശുവുണ്ട്