841

1.

ഹാ! മനോഹരം!
യാഹേ! നിന്റെആലയം
എന്തൊരാനന്ദം തവ പ്രാകാരങ്ങളിൽ
ദൈവമേ! എന്നുളളം നിറയുന്നു
ഹല്ലേലുയ്യാ പാടും ഞാൻ

2.

ഒരു സങ്കേതം നിന്റെ യാഗപീഠങ്ങൾ
മീവൽപക്ഷിക്കും ചെറു കുരികിലിനും
രാവിലെ നിൻ നന്മകളെ ഓർത്തു
പാടി സ്തുതിച്ചിടുന്നു

3.

ഞങ്ങൾ പാർത്തിടും
നിത്യം നിന്റെ ആലയേ
ഞങ്ങൾ ശക്തരാംഎന്നും
നിന്റെ ശക്തിയാൽ
കണ്ണുനീരും കരുമനയെല്ലാം
മാറ്റും അനുഗ്രഹമായ്
ദൈവം നല്ലവൻ എല്ലാവർക്കും വല്ലഭൻ
തന്മക്കൾക്കെന്നും പരിചയാം
നന്മയൊന്നും മുടക്കുകയില്ല
നേരായ് നടപ്പവർക്ക്