1.

പാരിടത്തിൽ പല ശോധന വരികിൽ
പാടിടും ഞാൻ പുതുഗാനമെൻ ഹൃദിയിൽ
അല്ലലിൻ അലകൾ നേരേ വന്നിടുകിൽ
ഹല്ലെലുയ്യ പാടി ആശ്വസിച്ചിടും ഞാൻ

2.

സിംഹവായടച്ചും തീ ബലം കെടുത്തും
സംഹാരദൂതൻ തൻ കൈകളെ തടുത്തും
അല്ലിലും പകലിലും തൻ ഭുജബലത്താൽ
നല്ലപോൽ കാത്തവൻ നടത്തിടും കൃപയാൽ

3.

വാനിലെ പറവയെ പുലർത്തിടും ദൈവം
വാസനമലർകളെ വിരിയിക്കും ദൈവം
മരുവിൽ തൻജനത്തെ നടത്തിടും ദൈവം
മറന്നിടാതെന്നെയും കരുതിടുമെന്നും -

4.

തൻമൊഴികേട്ടും തന്മുഖം കണ്ടും
തൻപാദ സേവചെയ്തും ഞാൻ പാർക്കും
പാരിലെ നാളുകൾ തീർന്നുയെൻ പ്രിയനെ
നേരിൽ ഞാൻ കാണുമ്പോൾ
തീരുമെൻ ഖേദം

842

ആശ്രയം എനിക്കിനി യേശുവിലെന്നും
ആകയാലില്ലിനി ആകുലമൊന്നും