1.

കണ്ണുനീരും ദുഃഖവും നിരാശയും
പൂർണ്ണമായി മാറിടും ദിനംവരും
അന്നു പാടും ദൂതർ മദ്ധ്യേ
ആർത്തുപാടും ശുദ്ധരൊത്ത്

2.

ഹാഗാറിനെപ്പോലെ ഞാൻ
കരഞ്ഞപ്പോൾ
യാക്കോബിനെപ്പോലെ
ഞാൻ വലഞ്ഞപ്പോൾ
മരുഭൂമിയിലെനിക്കു ജീവജലം തന്നെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു

3.

ഏകനായ് നിന്ദ്യനായ് പരദേശിയായ്
നാടുംവീടും വിട്ടു ഞാൻ വലഞ്ഞപ്പോൾ
സ്വന്തനാട്ടിൽ ചേർത്തുകൊളളാം
എന്നുരച്ച നാഥനെ
ഇത്രത്തോളം യഹോവ സഹായിച്ചു

844

ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം ദൈവമെന്നെ നടത്തി
ഒന്നുമില്ലായ്കയിൽ നിന്നെന്നെ ഉയർത്തി
ഇത്രത്തോളം യഹോവ സഹായിച്ചു