1.
ഒരു നാളും അകലാത്ത
സഖിയാണു താൻ
തിരുപ്പാദം തേടും അഗതിക്കു
തുണയാണു താൻ
വരുമോരോ ദുഃഖങ്ങൾ ഭാരങ്ങളിൽ
തെല്ലും പരിഭ്രമം വേണ്ടെനിക്കേശു മതി
2.
ദിനം തോറും കരുതുവാൻ
അടുത്തുണ്ടു താൻ
മനം കലങ്ങാതെ അവനി -
ലെന്നവലംബമാം
കനിവേറും കരങ്ങളാൽ കാത്തിടും താൻ
എന്നെ പാലിപ്പാനിതു പോലെ വേറാരുളളു?
3.
ഇരുൾ മൂടും വഴിയിൽ
നല്ലൊളിയാണു താൻ
പകൽ മരുഭൂവിൽ ചുടുവെയിലിൽ
തണലാണു താൻ
വരളുന്ന നാവിനു ജലമാണു താൻ
എന്നിൽ പുതുബലം തരും
ജീവവചസ്സാണു താൻ
4.
ഒരിക്കലെൻ പേർക്കായി മുറിവേറ്റതാം
തിരുവുടൽ നേരിൽ ദർശിച്ചു
വണങ്ങിടും ഞാൻ
മമ കണ്ണീർ തുളളികൾ തോരുമന്നാൾ
മന്നൻ മശിഹതൻ ദീപ്തിയിൽ
നിത്യം വാഴും ഞാൻ