1.

ആകുല നേരത്തിൽ ആവശ്യ ഭാരത്താൽ
അകംനൊന്തു കരയുന്ന നേരം
അരികത്തണഞ്ഞെന്നിൽ
ആശ്വാസമരുളുന്നു
അലിവുളള മിത്രം നീ മാത്രം

2.

ആപത്തനർത്ഥമെൻ ജീവിതയാത്രയിൽ
അതിദുഃഖം വിതറുമ്പോൾ നാഥാ
അവിടുത്തെ തിരുമുഖം
ദർശിക്കും നേരത്തെൻ
അഴലെല്ലാം അകലുന്നു ദൂരെ

3.

അലയാഴി തന്നിലെൻ
വിശ്വാസ നൗകയിൽ
അലയാതെയെൻ യാനം തുടരാൻ
അലകളിൻമീതെ നടന്ന
നിൻപാദമാണഭയമെന്നാളുമെൻ നാഥാ!

4.

അഖിലാണ്ഡമുളവാകും
അതിനെല്ലാം മുന്നമേ
അഖിലേശാ! എന്നെ നീ ഓർത്തു
അതിനാൽ നിന്നടിമലർ
ചുംബിച്ചു ഞാനിന്നു
അതിമോദം പാടുന്നു സ്തോത്രം

847

എന്നാളും എന്നെ കരുതുന്ന കർത്താവേ!
നീ മാത്രം എൻ നല്ല മിത്രം
ഇപ്പാരിൽ നീയല്ലാതില്ലെനിക്കാശ്രയം
എപ്പോഴും പാടും ഞാൻ സ്തോത്രം