849
1.
യേശുവേ നീ നിൻ പാവന ചോര
ചൊരിഞ്ഞെന്നെ വാങ്ങിയതാൽ
ഇന്നുമെന്നും നിന്നടിമ
ദാസനായ് പാർത്തിടും ഞാൻ
2.
ഖേദമെഴും ഭൂവാസമിതേകും
വേദന വേളകളിൽ
നീയൊഴികെയാരുമില്ലെനി -
ക്കാശ്രയമായ് പാരിൽ
3.
വാനവും ഭൂമിയും മാറിലും
നീയോ മാറാതുണ്ടെനിക്കായ്
മരുഭൂ നൽകും മാറയിലും
നീ മാധുര്യ മൽ സഖിയാം
4.
ചാവിനെ വെന്നു വിണ്ണിലെനിക്കായ്
ജീവിക്കും നാഥനും നീ
വീണ്ടുംവന്നെന്നെ ചേർപ്പവനും നീ
വിമല മനോഹരൻ നീ
5.
ആദിയും നീയേ അന്തവും നീയേ
അൽഫ ഒമേഗയും നീ
അവനിയിൽ വന്നു ആയിരമാണ്ടുകൾ
വാണിടും രാജനും നീ