1.

എത്ര മധുരമവൻ
നാമമെനിക്കു പാർത്താൽ
ഓർത്തുവരുന്തോറുമെ -
ന്നാർത്തി മാഞ്ഞുപോകുന്നു

2.

ദുഃഖം ദാരിദ്രമെന്നി -
വയ്ക്കുണ്ടോശക്തിയെന്മേൽ
കൈയ്ക്കു പിടിച്ചു നട -
ത്തിക്കൊണ്ടു പോകുന്നവൻ

3.

രോഗമെന്നെ പിടിച്ചെൻ
ദേഹം ക്ഷയിച്ചാലുമേ
വേഗം വരുമെൻ നാഥൻ
ദേഹം പുതുതാക്കിടാൻ

4.

പാപത്താലെന്നിൽ വന്ന
ശാപക്കറകൾ മാറ്റി
ശോഭിതനീതി വസ്ത്രം
ആവരണമായ് നൽകും

5.

വമ്പിച്ച ലോകത്തിര
കമ്പം തീരുവോളവും
മുമ്പും പിമ്പുമായവൻ
അൻപോടെന്നെ നടത്തും

6.

ലോകമെനിക്കു വൈരി
ലോകമെന്നെ ത്യജിച്ചാൽ
ശോകമെന്തെനിക്കതിൽ
ഏതും ഭയപ്പെടാ ഞാൻ

7.

വെക്കം തൻ മണവാട്ടി
ആക്കിടും എന്നെ എന്ന
വാക്കുണ്ടെനിക്കു തന്റെ
നീക്കമില്ല അതിനൊട്ടും

851

യേശു എന്നടിസ്ഥാനം
ആശയവനിലത്രേ
ആശ്വാസത്തിൻ പൂർണ്ണത
യേശുവിൽ കണ്ടേൻ ഞാനും