1.
എൻബലവും അവലംബവും താൻ
സങ്കേതവുമെന്റെ കോട്ടയുമേ
ആകയാൽ ഞാൻ ധൈര്യമോടെ
ഹാ! എന്നും പാർക്കുന്നവൻ മറവിൽ
2.
താവക പാലനമീയുലകിൽ
രാവിലും പകലിലും നൽകിയെന്നെ
കാവൽ ചെയ്തു കാക്കും
മരുപ്രവാസം തീരുന്നതുവരെയും -
3.
തന്നിടുമഖിലവുമെന്നിടയൻ
അന്നന്നുവേണ്ടതെന്തെന്നറിഞ്ഞ്
സാന്ത്വനപ്രദായകമാം
തൻമൊഴിയെൻ വിനയകറ്റും -
4.
ക്രൂശിലോളമെന്നെ സ്നേഹിച്ചതാൽ
നിത്യതയിൽ ചെന്നുചേരുവോളം
തന്റെ സ്നേഹമെന്നിലെന്നും
കുറഞ്ഞിടാതെ തുടർന്നിടുമേ -
5.
ദൈവിക ചിന്തകളാലെ ഹൃദി
മോദമിയന്നു നിരാമയനായ്
ഹല്ലേലുയ്യാ പാടി നിത്യം
പ്രത്യാശയോടെ വസിച്ചിടും ഞാൻ