2.
നാശവും ഭീമനിരാശയും ഭീതിയും
ക്ലേശവും തിങ്ങുമീ ഭൂതലം തന്നിൽ
ലേശം ഭയമില്ല സങ്കടങ്ങളില്ല
പേശലമായ മാറിലാശ്രയം തന്നാൽ
3.
എത്ര കഠിനമീ മിസ്രയീം വാസവും
ശത്രുവിൻ കൈ തരും
ഭാരവും പാർത്താൽ!
എത്ര സുഖം തവ തങ്കമൃദുനുകം
എത്ര ലഘുതരം നീ തരും ഭാരം!
853
1.
നാഥാ! നിൻ ചേവടിത്താരിണ
തേടിയെൻ
നാൾ കഴിപ്പാൻ കൃപാനൽവരം താ നീ
നന്മ വിളയാത്ത നശ്വരഭൂമിയിൽ
നമ്പുവാനെനിക്കിനി നിൻ പദം മാത്രം