1.

എല്ലാക്കാലത്തും ആശ്രയം വെച്ചിടുവാൻ
നല്ല സങ്കേതമേശുവത്രെ
പെറ്റതളള തൻകുഞ്ഞിനെ മറന്നിടിലും
കാന്തൻ മാറ്റം ഭവിക്കാത്തവൻ

2.

തിരുക്കരത്തിൽ വൻ
സാഗരജലമെല്ലാം അടക്കുന്ന
കരുത്തെഴും യാഹവൻ താൻ
ഒരു ഇടയനെപ്പോലെന്നെ
അവനിയിൽ കരുതുന്ന
സ്നേഹമെന്താശ്ചര്യമേ

3.

ഉളളം കലങ്ങുന്ന നേരത്ത്
പ്രിയൻ തൻ വാഗ്ദത്തം
ഓർപ്പിച്ചുണർത്തുമെന്നെ
ഉളളംകരത്തിൽ വരച്ചവൻ
ഉർവ്വിക്കധീശൻ താൻ
എന്നുടെ ആശ്വാസകൻ

4.

മാറും മനുജരെല്ലാം
മഹിതലമതു തീജ്വാല -
ക്കിരയായി മാറുകിലും
തിരുവാഗ്ദത്തങ്ങൾക്കേതും
മാറ്റം വരില്ലവൻ
വരവിൻ നാളാസന്നമായ്

855

എന്റെ ബലമായ കർത്തനെൻ
ശരണമതാകയാൽ പാടിടും ഞാനുലകിൽ
ഏറ്റമുറപ്പുളള മറവിടമാണെനിക്കെൻ
പ്രിയൻ ചാരിടും ഞാനവനിൽ
ഹാ - ഹല്ലേലുയ്യാ ഗീതം
പാടിടും ഞാൻ
എന്റെ ജീവിതയാത്രയതിൽ
എന്റെ അല്ലലഖിലവും
തീർത്തിടും നാൾ
നോക്കിപ്പാർത്തിടും ഞാനുലകിൽ