858
1.
എന്നേശുവല്ലാതില്ലെനി -
ക്കൊരാശ്രയം ഭൂവിൽ
നിൻമാർവ്വിൽ അല്ലാതില്ലെനിക്കു
വിശ്രമം വേറെ
ഈ പാരിലും പരത്തിലും
നിസ്തുല്യൻ എൻ പ്രിയൻ
2.
വൻ ഭാരങ്ങൾ പ്രയാസങ്ങൾ
നേരിടും നേരത്തും
എൻ ചാരവേ ഞാൻ കാണുന്നുണ്ടെൻ
സ്നേഹസഖിയായ്
ഈ ലോകസഖികളെല്ലാരും
മാറിപ്പോയാലും
3.
എൻ ആശ്രയം എൻ ആശ്രയം
നീ മാത്രമെൻ കർത്തൻ
മറ്റാരിലും ഞാൻ കാണുന്നില്ലെൻ
പൂർണ്ണ ആശ്രയം
ഈ പാരിലും പരത്തിലും
നീ മാത്രം എൻ കർത്തൻ
എൻ രക്ഷകാ എൻ ദൈവമേ
നീ അല്ലാതില്ലാരും
എന്നേശു മാത്രം മതിയെനി -
ക്കേതു നേരത്തും