1.

നിൻ ക്രൂശിൽ ജനിച്ച ഞാൻ
നിൻ ക്രൂശിൽ വസിക്കട്ടെ
എന്റെ സങ്കേതമത്
എൻ പ്രശംസയുമത്

2.

എൻ പ്രശംസ നിൻ ക്രൂശിൽ
മാത്രമാണിന്നെൻ പ്രഭോ
കർത്തനേ വസിക്കെന്നിൽ
എന്നും രാജരാജനായ്

3.

ക്രൂശെൻ ഭാഗ്യസങ്കേതം
യേശു എന്നാശാകേന്ദ്രം
അവിടെ ചെന്നെത്തുവാൻ
ജീവനൗക നയിക്ക്

4.

നിന്നോടൊപ്പം ഉയിർപ്പാൻ
നിന്നോടൊപ്പം മരിപ്പാൻ
എൻ ജഡം മരിക്കണേ
നിൻ ജീവൻ എന്നിൽ വാഴണേ

5.

പാപ ബന്ധനം നീങ്ങാൻ
പാപ ശരീരം ചത്തു
എന്ന സത്യം ഗ്രഹിക്കാൻ
എന്നെ നീ സഹായിക്ക

6.

ഇഹത്തിലെൻ ജീവനാൽ
മഹത്വം നിനക്കാകാൻ
സാഷ്ടാംഗം നിൻ പാദത്തിൽ
വന്ദിച്ചു വണങ്ങുന്നേ

7.

മണ്ണിനെ വെടിഞ്ഞു ഞാൻ
വിണ്ണിലെത്തുവോളവും
കൺമണിപോൽ കാക്കണേ
എന്നെ നിൻ കരങ്ങളിൽ

860

യേശുവേ ബന്ധിക്കെന്നെ
നിൻക്രൂശോടു വിശ്വാസത്താൽ
ആശയാൽ വിശ്വാസത്താൽ
ആർത്തിയോടെ കെഞ്ചുന്നേ