1.

സുസ്ഥിര മാനസനവനുമെൻ യാഹിൽ
ആശ്രയം വയ്ക്കിൽ അനുദിനം നാഥൻ
കാത്തിടുമവനെ നൽ സ്വസ്ഥതയോടെ
പാർത്തിവനവൻ തിരുകരങ്ങളിലെന്നും

2.

കുന്നുകളകലും വൻ പർവ്വതനിരയും
തന്നിടം വിട്ടു പിന്മാറിയെന്നാലും
നീങ്ങുകില്ലവൻ ദയ എന്നിൽ നിന്നതുപോൽ
നിലനിൽക്കും സമാധാന നിയമവും നിത്യം

3.

ജ്വലിക്കിലുമവൻ കോപം
ക്ഷണനേരം മാത്രം
നിലനിൽക്കും പ്രസാദമോ ജീവാന്ത്യത്തോളം
വസിക്കിലും നിലവിളി രാവിലെൻകൂടെ
ഉദിക്കുമേ ഉഷസ്സതിൽ ആനന്ദഘോഷം

4.

ചെയ്‌വതില്ലവൻ നമ്മൾ
പാപത്തിനൊത്തപോൽ
പ്രതിഫലമരുളുന്നില്ലകൃത്യങ്ങൾ ഗണിച്ചും
വാനമീ ഭൂവിൽ നിന്നുയർന്നിരിപ്പതുപോൽ
പരൻ ദയ ഭക്തൻമേൽ വലിയതു തന്നെ

5.

ഒടിക്കുകില്ലവനേറ്റം ചതഞ്ഞതാം ഓട
കെടുത്തുകില്ലവൻ തിരി പുക വമിക്കുകിലും
നടത്തും തൻ വിധി ജയം
ലഭിക്കും നാൾവരെയും
തളരാതെ അവൻ ഭൂവിൽ
സ്ഥാപിക്കും ന്യായം

6.

വഴുതിടാതവനെന്നെ കരങ്ങളിൽ കാത്തു
നിർത്തും തൻ മഹിമയിൻ
സവിധത്തിൽ നാഥൻ
കളങ്കമറ്റാനന്ദ പൂർണ്ണതയോടെ
ഭവിക്കട്ടെ മഹത്വമങ്ങവനെന്നും ആമേൻ

861

കാണുന്നു ഞാൻ യാഹിൽ
എനിക്കാശ്രയമായൊരു
ശാശ്വതപാറ