1.
പച്ചയായ പുൽപ്പുറങ്ങൾ
അവൻ നമുക്കായ് ഒരുക്കിടുന്നു
സ്വച്ഛമാം നദീതടങ്ങൾ
നമുക്കായിട്ടവൻ കരുതും
2.
ഘോരസിംഹഗണമദ്ധ്യെ
രാത്രിമുഴുവൻ കിടന്നൊരു നാൾ
ദാനിയേലിൻ ദൈവമവൻ
സിംഹവായ്കൾ അടച്ചുവല്ലോ
3.
കരൾ നീറും കദനത്താൽ
കരഞ്ഞേറെ ഉരുകിടുമ്പോൾ
മനതാരിൽ സാന്ത്വനത്തിൻ
മൃദുമഞ്ഞു ചൊരിയുമവൻ
864
ഇസ്രായേലിൻ പരിപാലകൻ
അവൻ ഉറങ്ങുകില്ല മയങ്ങുകില്ല
അവൻ നമ്മെ കാക്കുന്നവൻ
അവൻ നമ്മെ കാക്കുന്നവൻ
പാടിടുവിൻ പാടിടുവിൻ
നാഥനു വൻഘോഷമായ്
പാടിടുവിൻ പാടിടുവിൻ
ദേവനു സ്തുതിഗീതങ്ങൾ
ദേവന്നു സ്തുതിഗീതങ്ങൾ