869
1.
എന്റെ വില്ലിൽ ഞാൻ ആശ്രയിക്കില്ല
എന്റെ വാൾ എന്നെ വിടുവിക്കില്ല
നിന്റെ വലംകൈയിൽ ഞാനാശ്രയിക്കുന്നു
നിന്റെ ഭുജമെന്നെ വിടുവിച്ചിടും
2.
അശ്വബലത്താൽ ഞാൻ ജയം നേടില്ല
രഥചക്രങ്ങൾ തുണയേകില്ല
ഭയപ്പെടേണ്ടാ ഭ്രമിച്ചിടേണ്ടാ
യുദ്ധമെന്നും ദൈവത്തിന്റേതാം
3.
പടക്കൂട്ടം പോൽ പ്രതികൂലങ്ങൾ
വരികിലും ഞാൻ പതറുകില്ല
ബലം തരുന്ന എന്റെ ദൈവത്താൽ
മതിൽചാടി കടന്നിടുമേ
എന്നോടു കൂടെയുളള ദൈവം
എന്നെ കൈവെടിയാത്ത ദൈവം
ജയം നൽകും ദൈവം
സ്നേഹവാനാം ദൈവം
എന്നുമെന്നും എന്റെ ആശ്രയം