870

1.

ഉളളുമുരുകി പ്രാർത്ഥിപ്പാനായ്
ഉന്നതൻ തന്നതാം വേളകളിൽ
പിന്നെയും എന്നെ വെടിപ്പാക്കുവാൻ
മന്നിതിലടിയനെ അനുവദിച്ചു

2.

ശത്രുവിൻ മുമ്പിൽ പതറിടാതെ
സത്യവുമായ് നിൽപ്പാൻ ശക്തിയേകി
നിത്യനാം ദൈവമേ നിന്നെ മാത്രം
മിത്രമായ് അടുത്തറിഞ്ഞീയടിയാൻ

3.

ഭയം സംശയങ്ങളെല്ലാമകലാൻ
സാത്താന്യതന്ത്രങ്ങളെ ഒഴിയാൻ
പാപങ്ങളിന്മേൽ ജയം നേടുവാൻ
വചനമെന്നും തുണയായിരുന്നു

4.

കർത്തനേ! നിൻ സ്വരം ശ്രവിച്ചിടുവാൻ
പ്രാർത്ഥനയാലെന്നെ ബലപ്പെടുത്തി
മടുത്തുപോകാതെ പ്രാർത്ഥിക്കുവാൻ
പ്രാപ്തനാക്കിടണേ പ്രാണനാഥാ -
ഉണ്മയോടെന്നെ സ്നേഹിച്ചവൻ
കണ്മണിപോലെ കരുതിയവൻ
വീണുപോകാതെ താങ്ങിയവൻ
നന്മയായെല്ലാം തീർത്തിടുന്നു