1.

എന്നും രാവിലെ നിന്നെ കണ്ടുണരാൻ
എന്നും കൃപ തരിക മന്നവനേ
എന്നും നീ മാത്രം നിൻ ദയമാത്രം
എന്നുമെൻ ജീവിതം ഇദ്ധരയിൽ

2.

ഓരോ ദിനവും എന്നെ കരുതിടുന്ന
നല്ലൊരു സഖിയായ് കൂടെയെന്നും
നാളെന്നും നടത്തും താതനെപ്പോലെ
നാഥന്റെ മാറിൽ ഞാൻ ചാരിടുമേ

3.

കാൽവറിയിൽ വൻ ക്രൂശതിന്മേൽ
കാരുണ്യവാൻ അവൻ എനിക്കായ്
കാൽകരം വിരിച്ചു ആണികൾ തറെപ്പാൻ
കർത്തനവൻ തൻമകനാക്കാൻ

4.

എന്നു നീ വരും എന്റെ പ്രാണപ്രിയാ
കാണുവാൻ കണ്ണുകൾ കൊതിച്ചിടുന്നേ
എന്നെ സ്നേഹിച്ചു ജീവനും തന്ന
എൻപ്രിയനെ ഞാൻ കാത്തിരിക്കും

871

ഉന്നതനാം എൻ യേശുവേ
നീയെനിക്കെന്നാളും
ആശ്രയം നീ ആലംബം
നീ സകലവും നീ മാത്രം