1.

കഠിനശോധനവേളയിലും
എരിയും തീച്ചൂള നടുവിലും താൻ
ചൊരിയും തൻകൃപ ഹിമസമമായ്
തീരുമെന്നുടെയാധിയെല്ലാം

2.

കണ്ണുനീരിൽ മനസ്സലിയും
കഷ്ടനാളിൽ കൈവിടാത്തവൻ
ഏതുകാര്യവും നടത്തിതരും
ഏതുനേരവും മറന്നിടാതെ

3.

യാഹെന്നിടയൻ എന്നും നല്ലവൻ
യെരിഹോ മതിലുകൾ തകർത്തവനാം
ചെങ്കടൽ വഴിയൊരുക്കിയവൻ
ചന്തമായെന്നെ വഴിനടത്തും

872

എന്റെ ദൈവം എത്ര നല്ലവൻ
ഏറ്റമെന്നെ അറിയുന്നവൻ
എല്ലാം നന്മയ്ക്കായ് നൽകിടുന്നവൻ
എപ്പോഴുമെന്നെ കുരുതന്നവൻ