873
1.
യേശു മതി എന്നേശു മതി
ശാശ്വതമായെന്നാശ്രയമായ്
ആകുലമകന്നെൻ ജീവിത
നൗക തുറമുഖമണയാറായല്ലോ
2.
മറന്നിടും നമ്മെ മാതാവെന്നാൽ
മറക്കുകില്ലൊരിക്കലും എന്നേശു
അരുളിയ വചനം ബലമേകുന്നു
അനുദിന ജീവിതയാത്രയ്ക്ക്
3.
ആഴിയിലോടുമെൻ തോണിയെ നയിക്കും
അഖിലാണ്ഡത്തിൻ ഉടയവനാൽ
ഉയരുന്നലകളിൽ ഉടയാൻ തോണിയെ
ഉടയവനൊരിക്കലും വിടുകില്ല
4.
ഒരുക്കുവാൻ നമുക്കൊരു ഭവനം സ്വർഗ്ഗേ
അരുളിയെന്നേശു പോയപ്പോൾ
മറക്കുകില്ലൊരിക്കലും അവൻ വരും നമ്മെ
മോഹന നാട്ടിൽ ചേർത്തിടുവാൻ
മാറിടും ക്ഷോണി വൻഗിരിപോലും
മാറുകില്ലവൻ ദയ ഒരുനാളും
കാത്തിടും തൻകരത്താലവൻ നമ്മെ
കാർമുകിൽ ഭീകരവേളകളിൽ