1.

ആവശ്യഭാരങ്ങൾ വന്നിടുമ്പോൾ
ആകുലനായ് ഞാൻ തീർന്നിടുമ്പോൾ
അനുഗ്രഹം ചൊരിയും ആനന്ദം പകരും
അരുമയുളേളശു നാഥൻ

2.

കൂരിരുൾ വഴിയിൽ കൂടെയുണ്ട്
ഭിതിയിൻ നടുവിൽ കൂട്ടിന്നുണ്ട്
വേദനകളിലും ശോധനകളിലും
മാറാത്ത നാഥനവൻ

3.

സ്നേഹത്തിൻ കരത്താൽ താങ്ങുമവൻ
മാറാത്ത ദയയാൽ നടത്തുമവൻ
ചിറകതിൽ മറച്ചും കൃപകളാൽ
നിറച്ചും പാലിക്കും അന്ത്യം വരെ

4.

ഇത്രയും എന്നെ സ്നേഹിക്കുവാൻ
ഇത്രയും എന്നെ കരുതിടുവാൻ
പാത്രനല്ലാത്ത എന്നെയും ഓർത്ത
നിൻ സ്നേഹം ആശ്ചര്യമേ!

874

ഈ ധരയിൽ ആരുമില്ലിതുപോൽ
നല്ലൊരു നാഥൻ വേറെയില്ല