1.

എരിയുന്ന വെയിലിൽ
ഞാൻ തളരില്ല നാഥാ
തണലായെനിക്കെന്നും
നീ കൂടെയുണ്ട്

2.

നീ തന്നതല്ലാതെ എനിക്കൊന്നുമില്ല
അഖിലം നിൻകൃപയല്ലോ
അതുമാത്രം മതിയെ

3.

നീ ചെയ്ത നന്മകൾക്കെന്തു പകരം
ചെയ്തിടും നാഥാ ഞാൻ
നിന്നെ സ്തുതിക്കും

4.

രോഗക്കിടക്കയിൽ ആശ്വാസം നീയേ
മൃത്യുവിൻ നേരം
നിന്മാറിൽ വിശ്രാമം

875

എൻ ദൈവമേ നീയൊഴികെ
എന്നെ കരുതുവാനാരുമില്ല