1.

കഷ്ടതകൾ പെരുകിടുമ്പോൾ
എനിക്കാശ്വാസം അധികം തരും
മനസ്സലിവുളളവനെൻ മനുവേലൻ
മനം തകർന്ന എന്നെ സൗഖ്യമാക്കി

2.

വിശ്വാസത്തിൻ പരിശോധന
വിലയേറിടും കർത്തൃസവിധേ
വിജയം നൽകിടുമെന്റെ ജീവനാഥൻ
വിലകൊടുത്തു എന്നെ വാങ്ങിയതാൽ

3.

മാനവർക്ക് നേരിടാത്തൊരു
പരിശോധന തരികില്ലവൻ
പരീക്ഷ തരുമെന്നാലും നീക്കുപോക്കും
നൽകും നാഥനെന്റെ നല്ലിടയൻ

877

എന്റെ ദൈവം അറിയാതെ
എനിക്കൊന്നും ഭവിക്കയില്ല
ദോഷങ്ങളാലെന്നെ പരീക്ഷിക്കില്ല
നന്മയ്ക്കായെല്ലാം നൽകിടുന്നു