1.

തീയിൻ നടുവിലും വെളളത്തിലും
എന്റെ ജീവിതനാളുകൾ ആയിടിലും
വെന്തുപോകാതെയും താണുപോകാതെയും
താങ്ങി നിറുത്തിടും നിൻ കരങ്ങൾ

2.

രോഗത്തിലും അതിവേദനയിലും നിൻ
സാന്നിദ്ധ്യം എനിക്കൊന്തോരാശ്വാസമേ
രോഗികളെ തൊട്ട നിൻകരങ്ങൾ എന്നെ
താലോലിച്ചാനന്ദം നൽകീടട്ടെ

3.

സന്താപത്തിൽ അതി -
സന്തോഷം നൽകും നിൻ
സാന്ത്വന ശബ്ദം ഞാൻ കേട്ടിടട്ടെ
നിൻരൂപം കാണുവാൻ
നിൻ സ്വരം കേൾക്കുവാൻ
നിൻവചനം എനിക്കാനന്ദമേ

4.

ഇന്നലെയും ഇന്നും എന്നും അനന്യനാം
നിന്നിൽ ഞാൻ ആയതാൽ എത്ര ധന്യൻ
ഈ ലോക ജീവിതകാലം കഴിയുമ്പോൾ
നിന്നോടു ചേരും ഞാൻ നിത്യതയിൽ

879

എന്റെ കർത്താവും എൻ ദൈവവുമേ
നിന്നിൽ ആശ്രയിക്കുന്നു
ഞാൻ ഇന്നും എന്നും