1.
ഇന്നു ഞാൻ മന്നിലന്യനായ്
നിന്ദ്യനായ് മേവുന്നെങ്കിലും
വന്ദ്യനാം ക്രിസ്തുവിൽ
ധന്യനാണെന്നും ഞാൻ
അന്യമില്ലിത്ര മാ ഭാഗ്യം ഹാ!
2.
യാത്രയിൽ ശത്രുശക്തികൾ
എത്രയോ ഏറുന്നെങ്കിലും
മിത്രമാം ക്രിസ്തു താൻ
അരികെയുളളതാൽ
ശക്തിയെ തന്നു താൻ താങ്ങുന്നു
3.
പാരിതിൽ ദൈവമക്കളായ്
കുരിശിന്റെ പിമ്പേ പോകുവോർ -
ക്കന്നന്നു നായകൻ
നന്മയ്ക്കായ് നൽകിടും
കഷ്ടതയെങ്കിലും അതുമതി
4.
ഒന്നിലും കൈവിടാതെ താ -
നെന്നുമെൻ കൂടെയുളളതാൽ
കണ്ണുനീർ തന്നിടും
ലോകെ ഞാൻ മേവിടു -
ന്നാകുലമെന്നിയെ മോദമായ്
5.
എൻ പ്രിയൻ എത്ര നല്ലവൻ
ഉന്നതൻ എന്നും വന്ദിതൻ
മന്നിതിൽ വന്നവൻ
മൃത്യുവെ വെന്നവൻ
മർത്യനു ജീവനെ തന്നവൻ