1.

ചാരത്ത് ഉളളവരെല്ലാം
ദൂരത്ത് മാറിടുമ്പോഴും
താങ്ങുന്നവൻ നീ കണ്ണീർ തുടപ്പോൻ നീ
ആശ്രയിപ്പാനെന്നും നീയേ

2.

തുമ്പങ്ങളേറി വന്നാലും
ഭാഗ്യവാനാണു ഞാനിന്ന്
മന്നാധിമന്നാ നിൻ കാവലിനാൽ
അല്ലലില്ലാതെ ഞാൻ വാഴ്‌വൂ

3.

നിൻ കാഹളനാദം കേൾക്കും
നേരത്തു ഞാനും പറക്കും
വല്ലഭാ നിന്റെ സവിധത്തിലെത്തി
നിൻ പാദെ വീണു നമിക്കും

881

എല്ലാം അറിയുന്ന നാഥാ
എന്നെ നടത്തുന്ന താതാ
എന്തെന്തു ഭാരങ്ങൾ വന്നിടുമ്പോഴും
എന്നെക്കരുതുന്നവൻ നീ