1.

മർത്ത്യരിലാശ്രയം എനിക്കില്ല
പ്രഭുക്കന്മാരിലുമില്ലെനിക്ക്
എന്റെ ആശ്രയം യാഹ് തന്നെ
ശാശ്വതമായൊരു പാറ തന്നെ

2.

ധനത്തിലാശ്രയമെനിക്കില്ല
സൗന്ദര്യത്തിലുമില്ലെനിക്ക്
പരമസമ്പന്നൻ എൻ മാനുവേൽ
അതീവസുന്ദരൻ മൽപ്രാണൻ താൻ

3.

ലോകത്തിലെൻ മനം ചായുകയില്ല
സമ്പത്തിലെൻ മനം വീഴുകില്ല
എന്നവകാശവും ഓഹരിയും എന്നുടെ
പങ്കെല്ലാം താതൻ തന്നെ

4.

ഒരിക്കൽ വന്നിടും എന്നെ ചേർപ്പാൻ
നിൻ മാറോടണഞ്ഞിടും
ഏഴയാം ഞാൻ ആണികളേറ്റ
പാണി ഞാൻ കണ്ട്
സുന്ദരവദനത്തിൽ മുത്തിടും ഞാൻ

882

എന്നേശുവേ നീയാശ്രയം
ഈ ഭൂവതിൽ നീയാശ്രയം