2.
ഹാ! കലങ്ങൾക്കിടയിൽ നീ
ആകുലയായ് കിടന്നാലും
നാകനാഥൻ കടാക്ഷിക്കും
നിന്റെ മേൽ - കാന്തൻ
പ്രേമരസമതു ഭവതിയുടെ മനമാശു
തന്നിലൊഴിക്കവേ - പര -
മാത്മചൈതന്യം ലഭിക്കുമാകയാൽ - നീയും
വാനലോകേ പറന്നേറും പ്രാവുപോൽ
3.
ബാലസൂര്യകാന്തികോലും
ചേലെഴും ചിറകിനാൽ നീ
മേലുലകം കടക്കുന്ന കാഴ്ചയെ - പോരാ
കനകമണിവൊരുഗണിക സുതരൊടു
സഹിതമാഴിയിലാണിടും തവ
ബാബിലോൺ ശിക്ഷയാം
ഘോരവീഴ്ചയെ - കാണ്മാൻ
ബാലനിവന്നേകണം നിൻ വേഴ്ചയെ
4.
ആയിരമായിരം കോടി
വാനഗോളങ്ങളെ താണ്ടി
പ്പോയിടും നിന്മാർഗ്ഗമൂഹിക്കാവതോ?
കാണും ഗഗനതലമതു മനുജഗണനയു -
മതിശയിച്ചുയരും വിധൌ - തവ
ഭാഗ്യമഹിമയെ വാഴ്ത്താനാവതോ? സൗഖ്യം
ലേശമെങ്കിലുമുരപ്പാൻ നാവിതോ?
5.
വെണ്മയും ചുമപ്പു പച്ച
മഞ്ഞ നീലം ധൂമ്രമെന്നീ
വർണ്ണഭേദങ്ങളാൽ നിഴൽ
നൽകിയേ ജ്യോതിർ
മണ്ഡലങ്ങളിലമരുമവരുടെ
വന്ദനം ജയഘോഷമെന്നിവ
മണ്ഡനമായ് തന്നു നിനക്കംബികേ! വാനം
നിന്നെയുപചരിച്ചിടും ധാർമ്മികേ!
6.
ഹാ! മണവറയ്ക്കടത്തു
നീയണയും സമയത്തു
ശ്രീമഹാരാജ്ഞിയേ!
നിന്നെക്കാണുവാൻ - സ്വർഗ്ഗ
കാമിനീഗണമമിതകുതുകമൊ -
ടാദരാലരികേ വരും തവ
കൈകളെ കാന്തൻ പിടിക്കും
മോദവാൻ നിത്യ
സ്നേഹഭവനത്തിനുളളിൽ പൂകുവാൻ
7.
നിന്മുഖത്തുനിന്നു തൂകും
നന്മധുപൂരത്തിലംബേ!
മുങ്ങി ലയിക്കുന്നു
ദിവ്യജ്ഞാനികൾ - നിന്റെ
നൻമൊഴിക്കരികണയുവതിനൊരു
നവ്യമായ സയൻസുമില്ലതു
സമ്മതിക്കുന്നജ്ഞരല്ലാ പ്രാണികൾ തെല്ലു -
മുണ്മയറിയുന്നതില്ലേ മാനികൾ
8.
നിൻ മഹിമയോതുവതിന്നി -
ന്നരന്നു സാദ്ധ്യമല്ലേ
പൊന്നുപുതുവാനഭൂമി വന്നിടും - അതേ
മണ്ണിൽ വീണു മറഞ്ഞുപോയവർ
പിന്നെയും പുതുതാമുടൽ ധരി -
ച്ചുന്നതജീവനെയാണ്ടു നിന്നിടും നാളിൽ
നിന്നിലടിയൻ ലയിച്ചുചേർന്നിടും
9.
സത്യമാതാവായെനിക്കിങ്ങുത്തമേ
നീ മാത്രമല്ലോ
നിത്യനേശുക്രിസ്തുരാജ -
നെന്നുമേ സർവ്വ
ദുഃഖവും നിജതൃക്കടാക്ഷമതൊന്നു
കൊണ്ടകലത്തകറ്റിടു -
മുൾക്കനിവേറും പിതാവാണിന്നുമേ മമ
സ്വർഗ്ഗപിതാവിന്റെ നാമം ധന്യമേ