1.
എന്റെ പ്രിയൻ ചുവപ്പോടു - നല്ല
വെണ്മ കലർന്നൊരു വീരൻ
2.
ആയിരം പത്താളെ നോക്ക് - അതിൽ
എന്നേശുമുഖ്യനായുണ്ട്
3.
പൊന്നിന്റെ കട്ടയെ നോക്ക് - അതിൽ
എന്നേശുവിന്റെ തലയുണ്ട്
4.
അക്കരിങ്കാക്കയെ നോക്ക് - അതിൽ
എന്നേശുവിൻ മുടിയുണ്ട്
5.
പ്രാക്കളിൻ കണ്ണുകൾ നോക്ക് - അതിൽ
എന്നേശുവിൻ കൺകളുണ്ട്
6.
നൻമണപ്പൂന്തടം നോക്ക് - അതിൽ
എന്നേശുവിൻ കവിളുണ്ട്
7.
താമരപ്പൂവിനെ നോക്ക് - അതിൽ
എന്നേശുവിന്റെ ചുണ്ടുണ്ട്
8.
പച്ചപതിച്ച പൊൻ നോക്ക് - അതിൽ
എന്നേശുവിൻ കൈകളുണ്ട്
9.
നീലക്കൽ ദന്തത്തെ നോക്ക് - അതിൽ
എന്നേശുവിൻ വയറുണ്ട്
10.
തങ്കത്തിൻ വെൺകൽതൂൺ നോക്ക്
അതിൽ - എന്നേശുവിൻ തുടയുണ്ട്
11.
ദേവദാരമരം നോക്ക് - അതിൽ
എന്നേശുവിൻ ഗാത്രമുണ്ട്
12.
സർവ്വാംഗസുന്ദരൻ തന്നെ - എന്നെ
വീണ്ടെടുത്തോരു കുമാരൻ
13.
ശാലേമിലെ മങ്കമാരേ! ഇവൻ
എന്റെ പ്രിയതമൻ നൂനം