888

1.

ആരാരിവർ അസംഖ്യജനമാർ?
പരാക്രമശാലികളിവരാർ?
വെളളയങ്കി പൂണ്ടോരാർ?
വെളേളാല പിടിച്ചതാർ?

2.

ആരാരിവർ എവിടെ നിന്നിവർ
ദൂരെ വഴിപോക്കരെ പോലിവർ?
ദേവാസനം അണഞ്ഞാർ
ദേവസുതരിവരാർ?

3.

ആരാരിവർ രക്ഷാസംഗീതക്കാർ
പരമദേവന്നേ രക്ഷയെന്നാർ?
മഹാവിളംബരക്കാർ
മഹാ ശബ്ദമിട്ടതാർ?

4.

ജീവന്റെ നീരുറവരികിലാർ?
ജീവവൃക്ഷത്തിന്നരികത്തുമാർ?
മൃഷ്ടാന്നഭോജികളാർ?
കഷ്ടമവർക്കില്ലപോൽ!
വൻകൂട്ടക്കാരോ
വീണ്ടെടുക്കപ്പെട്ടവർ
സങ്കടങ്ങളേറ്റവർ
തങ്കച്ചോരയൊഴുക്കിയതിലന്നവർ
അങ്കികൾ വെളുപ്പിച്ചോർ