2.
പരലോക ചരക്കുകൾ
ഭൂമിയിൽ തരുവാൻ
വിരയുന്നൊരു കപ്പലാണിവൾ
ദൂരവെനിന്നു ജനത്തിനു
ധാന്യമിറക്കുമിവൾ
പതിവായ് ഉഷസ്സിനു മുൻപെഴുന്നേറ്റു
കൊടുക്കുന്നു ഭവനക്കാർക്കോഹരിയെ
കൈനേട്ടം കൊണ്ടുതന്നെ
തോട്ടമൊന്നായവൾ
വാങ്ങിടുന്നു - അവൾ ബലത്താലങ്ങര
കെട്ടി ഭുജങ്ങളെ
വൻശക്തിയുളള വിധമാക്കി ചെയ്തിടുന്നു
പുകഴ്ത്തുവിൻ സഭയെ
ഘോഷിച്ചിടുവിൻ നവഗാനം
3.
ചെറുതായൊരു വേലയിലാകിലും
ഫലമേകുമധീശനെയോർത്തവൾ
നിജജോലി ഗുണപ്രദമെന്നകമേ
അറിയുന്നവളെ
പ്പൊഴുതും രാത്രിയിലും അവൾ
വിളക്കുകെടുകയില്ലതു
ശോഭിച്ചെരിഞ്ഞിടുമേ വിടുത്തലയ്ക്കു
കൈകൾ നീട്ടി കതിർ
പിടിക്കുന്നോരിവൾ ബുദ്ധിമതി
പാരം ദുരിശമുളളവളിവൾ കരുണ -
യോടെ ദരിദ്രർക്കായ്
നിജകൈകൾ തുറന്നിടുമേ
പുകഴ്ത്തുവിൻ സഭയെ
ഘോഷിച്ചിടുവിൻ നവഗാനം
4.
ഹിമഭീതിയവൾക്കൊരു
ലേശവുമില്ലവൾ
വീട്ടിലിരിപ്പവരൊക്കെയും
ചുവപ്പുളെളാരു കമ്പിളികൊണ്ടു
പുതച്ചതി സൗഖ്യമെഴുന്ന നരർ
രചിക്കുന്നവൾ പരവതാനി ശണപടം
ധൂമ്രവുമവൾക്കുടുപ്പ്
ദേശത്തിലെ മൂപ്പർ മദ്ധ്യേ
വസിക്കുമ്പോളവൾ ഭർത്താ പ്രസിദ്ധനത്രേ
ശണവസ്ത്രവുമരക്കച്ചയും
ചമച്ചുവിൽക്കും ബലവും
മഹിമയുമാണവൾക്കുടുപ്പു -
പുകഴ്ത്തുവിൻ സഭയെ
ഘോഷിച്ചിടുവിൻ നവഗാനം
5.
വരുംകാലമതോർത്തവൾ
പുഞ്ചിരിയിടുന്നായവൾ
വായ് തുറക്കുന്നതോ ബഹുജ്ഞാനമോടെ
അവൾ നാവതിൻമേൽ
ദയയുളളുപദേശമുണ്ട്
വീട്ടുകാരിൻ പെരുമാറ്റം
സൂക്ഷിച്ചു നോക്കുമീ
ബുദ്ധിമതി വെറുതെയിരുന്നൊരു ദിനവും
കഴിക്കുന്നില്ലഹോവൃത്തി തീർച്ച തന്നെ
അതാ - ലവളുടെ മക്കളെഴുന്നവളെയേറ്റം
ഭാഗ്യവതിയെന്നു തന്നെ
സ്തുതിച്ചിടുന്നു
പുകഴ്ത്തുവിൻ സഭയെ
ഘോഷിച്ചിടുവിൻ നവഗാനം
6.
അവൾ തൻ പ്രിയകാന്തനുമീവിധം
ഗുണവർണ്ണന ചെയ്തിടുമെൻ പ്രിയേ
ബഹുകന്യകൾ മുമ്പതിവീര്യമിയന്ന -
വരുണ്ടെന്നാലുമതിൽ
നീയൊരുവൾ ശ്രേഷ്ഠമതി
ലാവണ്യമെന്നതോ - വ്യാജമത്രേ
ദൈവഭക്തിയുളളവളേ പുകഴ്ത്തുവാൻ
തക്കവളായ് വരികയുളളു
അവൾ കൈകളിൻ
ഫലമവൾക്കു കൊടുത്തിടുവിൻ
പ്രശംസിക്കട്ടവൾ കർമ്മമവളെയെന്നും
പുകഴ്ത്തുവിൻ സഭയെ
ഘോഷിച്ചിടുവിൻ നവഗാനം