1.
കൂരിരുളിലുദിച്ച കതിരൻ പാപക്കറകൾ
തീരുവാനൊഴിച്ച രുധിരൻ അനുതപിക്കും
നേരം പാപികൾക്കേറ്റം മധുരൻ -
പരീശയർക്കു
നേരുത്തരം കൊടുത്ത ചതുരൻ
2.
മുൾമുടിപൂണ്ടു കോലാ -
ലടികളേറ്റതാലിതാ
വെണ്മ നെറ്റിമേലുളള -
വടുക്കൾ അളവില്ലാത്ത
നന്മനിമിത്തം ലോകക്കുടികൾ
രക്ഷപ്പെടുവാൻ
തന്മേൽ കൊരടാവാലുളളടികൾ
3.
എൻകാന്തനുടെ തിരുനാമം
സുഗന്ധം തൂകു -
ന്നെങ്കലേശുന്നു തന്റെ ധാമം
അതിനാൽ ഞാനും
തിങ്കൾപോലെ മേവുന്നു
ക്ഷേമം എനിക്കവന്റെ
ചെങ്കോലിൻ കീഴിൽ പുതുനാമം
4.
തങ്കലുളള നിറം ചുവപ്പും വെണ്മയും
തലതങ്കം കുന്തളമോ കറുപ്പും
ലക്ഷംപേരിൽ കളങ്കമറ്റവന്റെ
മതിപ്പും തനിക്കുണ്ടിതാ
തൻകണ്ണുകൾ പാലിൽ കുളിപ്പും
5.
തന്നുടെ രൂപം ലബാനോനേ
ദേവദാരുക്ക -
ളെന്നപോലെ ശ്രേഷ്ഠമാണേ
വായോ മധുരമെന്നുവേണ്ട
തങ്കലെല്ലാമേ ഓമനം തന്നെ
തന്നുടെ വാക്കെനിക്കു തേനേ!