1.

തൻമണവാളനു വേണ്ടിയലങ്കരി -
ച്ചുളെളാരു മണവാട്ടി തന്നെയിക്കന്യക

2.

നല്ല പ്രവൃത്തികളായ സുചേലയെ
മല്ലമിഴി ധരിച്ചുകൊണ്ടഭിരാമയായ് -

3.

ബാബിലോൻ വേശ്യയെപ്പോലിവളെ മരു -
ഭൂമിയിലല്ല കാൺമൂ മാമലമേൽ ദൃഢം -

4.

നീളവും വീതിയും ഉയരവും സാമ്യമായ്
കാണുവതിവളിലാണന്യയിലല്ലതു

5.

ഇവളുടെ സൂര്യചന്ദ്രർ
ഒരുവിധത്തിലും വാനം
വിടുകയില്ലവൾ ശോഭ അറുതിയില്ലാത്തതാം

6.

രസമെഴുംസംഗീതങ്ങൾ
ഇവളുടെ കാതുകളിൽ
സുഖമരുളിടും ഗീതം സ്വയമിവൾ പാടിടും

7.

കനകവുംമുത്തുരത്നം
ഇവയണികില്ലെങ്കിലും
സുമുഖിയാമിവൾ കണ്ഠംബഹുരമണീയമാം

891

അംബയെരുശലേം അമ്പരിൻ കാഴ്ചയിൽ
അംബരേ വരുന്ന നാളെന്തു മനോഹരം!