1.
സാലേമേ! ഞങ്ങൾ കാലുകൾ നിന്നുടെ
വാതിലിന്നകമേയിതാ
സ്ഥിതിചെയ്തിടുന്നതി ചിത്രമായ്
തമ്മിൽ ചേർത്തിണക്കി
പ്പണിതുളെളാരു
ഹർമ്മ്യമേ തവഭംഗി വാഴ്ത്തുവതേ
തൊരുത്തനു സാദ്ധ്യമാം?
2.
യിസ്രായേലിന്നു
സാക്ഷ്യത്തിനായ് തത്ര
സ്തോത്രസേവ നടത്തുവാനഖി -
ലേശഗോത്ര സമുച്ചയം
എത്തിടുന്നവിടെ ദാവീദ് രാജന്റെ
ശാസ്ത്രമേറിന ധർമ്മപീഠ -
മിരുന്നിടുന്നു വിധിക്കിതാ!
3.
ആശംസിക്കേവം ശാലേമിൻ ശാന്തിയെ
സ്വൈരമായ് നിവസിക്ക നിന്നോട്
കൂറെഴുന്നവരേവരും
നിന്നരമന കൊത്തളമെന്നിവ
നിർണ്ണയം സുഖശാന്തികൊണ്ടു
നിറഞ്ഞിരിക്കണമെന്നുമേ
4.
എൻ സഹോദരന്മാരും സഖാക്കളും
നിന്നിലാണ് വസിപ്പതെന്നൊരു
കാരണത്തെ നിനച്ചു ഞാൻ
നിന്നിൽ ശാന്തിയുണ്ടാകെന്നു
ഘോഷിക്കും
മന്നവാലയമുളളതാൽ തവ
നന്മ ഞാൻ കരുതിടുമേ
5.
വന്ദനം പിതാവിന്നു നിരന്തരം
വന്ദനം നരവർഗ്ഗരക്ഷക -
നേശുവിന്നുമതേ വിധം
വന്ദനം പരിപാവനരൂപിക്കും
വന്ദനം യുഗകാലമായ്
തുടരട്ടെ മാനവരേവരും