1.
എളുതല്ലോർക്കുവതിനീ കഷ്ടം
വെളിവായ് സഹിപ്പാൻ കഴിവുമില്ല
എളിയവർക്കു നിൻതുണയല്ലാതെന്തു
തെളിവായുണ്ടിങ്ങന്യഥാ
2.
പെരുതായുളള കഷ്ട ഖേദ
ദുരിതമിവയിൽനിന്നു വേഗാൽ
ചെറുതാം തന്നുടെ സഭയെ
ചേർപ്പാൻ വരുമെന്നന്നു ചൊൽകിലും
3.
തിരുശരീരം ബലിയായെന്റെ
ദുരിതശമനം വരുത്തുവാനായ്
കുരിശിൻ മരണമതിന്നൊഴി
ഞ്ഞൊരു പരമസ്നേഹമത്ഭുതം
4.
സതതവും മനമതിലങ്ങേറ്റം
ചിതമല്ലാതുളള നിനവുമൂലം
അധികമായ് കലങ്ങിടുമീയളവിൽ
ഹിതമുരച്ചു കാക്കുവാൻ
5.
തിരുഭരണം ഭൂവിയുറപ്പിച്ചരി
കുലങ്ങളെ ഹരണം ചെയ്തു
പരമ സാലേം പുരി വസിച്ചീ
ധരയിലെന്നും വാഴുവാൻ