1.

ആദിയിൽ താതൻ നിന്നോടി -
ണച്ചാനെന്നെയെന്നാലും
പാതകൻ നിന്നിൽനിന്നു പിരിച്ചിതെന്നെ
ആദിവചനം ജഡമായോനേ നിൻ ജീവനെ
യാതനയിലാക്കിയ പാപി ഞാനേ!

2.

പഞ്ചപാതകിയാമെൻ
നഞ്ചുണ്ടവായിൽനിന്നു
പുഞ്ചിരിയോടു തൂകും കെഞ്ചുംമൊഴി
നെഞ്ചു പൊടിയിച്ചൂറും
നിൻജീവനത്താലെന്നിൽ
ചെഞ്ചമ്മേ ചെയ്യുന്നഭിഷിഞ്ചനത്തെ

3.

കാന്താ! നിൻ കനകവായ്
കാന്തികലരുകയാൽ
പൂന്തേനുരുവായ നിൻ സ്വാന്തമുളള
നിന്തേൻ ചൊൽക്കുറിയാൽ സുഗന്ധം
നൽകിടുന്നൊരു കാന്താരവിന്ദമാമീ
കാന്തയെ നീ

4.

മന്നാ! നിൻപൊന്നിൻകരമെന്നിൽ
നിഴലിച്ചതാൽ
നിന്നുരുവമെന്നുളളിൽ മിന്നുന്നിതാ
നിന്നിൽ മാത്രമൊഴികെ
മണ്ണിലുളെളാന്നിലുമേ
എൻനാവിന്നില്ല രുചി തെല്ലുപോലും

895

തിരുമുഖം കാണുന്തോറുമൊരുമയിൻ
കതിരാലെന്നരവിന്ദം വിടരുന്നു
അരുമയിന്നുയിരാളാ!
അഴകേറും മണവാളാ!
കരിമുകിൽ കുഴലാളാ!
കരുണയിൻ മാനുവേലാ!

പാതിവ്രത്യഭംഗത്താൽ
പൂതിപ്പൂഴിയാമെന്നിൽ
നീതിപരിമള നീരൂതിവായാലൊഴിച്ച

അഞ്ചുമുറിവിൽ നിന്നു
പഞ്ചമ്പൻബാണമേറ്റ
നിഞ്ചേടി ഞാനാകയാലെൻ
ചിന്തനമെല്ലാം നിൻ

സന്തോഷത്തോടുൾക്കൊണ്ടു
സന്തതം തിരുമാർവ്വിൽ
ചിന്താമണിയാ നീ ചേർക്കെൻ
ചിന്തനമെല്ലാം നിന്റെ

നിന്നുയിർ നിറഞ്ഞ നിൻ
വഹ്നിബീജമാം മന്നാ
തന്നുപോഷിപ്പിക്കെന്നെ
വിണ്ണൊളികൾ നിറഞ്ഞ