1.

ഉറപ്പും ധൈര്യവും
നല്ല സ്ഥിരയും കലർ -
ന്നൊരുങ്ങി നിൽപ്പിൻ
തിരുവചനം അനുസരിക്കുവാൻ

2.

വരുമനവധി കഷ്ടം
നമുക്കു ധരണിയിൽ
കുരിശെടുത്തു പരനെ
നിത്യം അനുഗമിക്കണം

3.

യേശുക്രിസ്തുവിൽ
ഭക്തിയോടെ ജീവിപ്പാൻ
ആശിച്ചിടുന്നവർക്കു
പീഡയുണ്ടു നിർണ്ണയം

4.

പ്രതിഫലത്തിന്മേൽ
നോട്ടം വച്ചു സഹിക്ക നാം
വിധിദിനത്തിൽ നമുക്കു
നല്ല ധൈര്യമേകുവാൻ

5.

ദാനിയേലിന്നായ് സിംഹവായടച്ചവൻ
വാനിൽ ജീവിക്കുന്നു
നമ്മെ കാവൽ ചെയ്യുവാൻ

6.

മരണത്തോളം തൻ
ദിവ്യചരണമില്ലയോ
ശരണമായി നമുക്കു മേലിൽ
അരുതു ചഞ്ചലം

896

ചെറിയകൂട്ടമേ നിങ്ങൾ
ഭയപ്പെടരുതിനി
പരമരാജ്യം തരുവതിന്നു
താതന്നിഷ്ടമാം