1.
വിലയേറും നിണം ചൊരിഞ്ഞു
നമ്മെ വീണ്ടെടുത്തതവനാം
തന്റെ കാൽച്ചുവടുകളിൽ
നോക്കി പിന്തുടരും
നമ്മളന്യരുലകിൽ
2.
പരിപാവനനായ് നടന്ന
പരനേശുവോടീയുലകം
പെരുമാറിയെതിരായിട്ടെങ്കിൽ
നമുക്കെതിരാകുവതത്ഭുതമോ?
3.
അവൻ മൂലം ഭൂവിയുളവാം
അപമാനം നിത്യധനമാം
അവൻ മാനിച്ചിടും
നിത്യതേജസ്സ് ധരിപ്പിക്കും
ദൈവദൂതസദസ്സിൽ
4.
ഇഹലോകചിന്ത വെടിഞ്ഞ്
സ്വന്തനാട്ടിലേക്ക് തിരിഞ്ഞ്
നമുക്കായി വീടൊരുക്കും
നാഥൻ വരവിനായ്
കാത്തിരിക്കാം പ്രിയരേ!
897
സ്വർലോക പൗരജനമേ തരുമോ
ഈ ലോകം സ്ഥിരധനമോ സുഖമോ?
നമ്മൾക്കെന്തിന്നീയുലകിൻ മഹിമ?
ക്രിസ്തുവിന്റെ നിന്ദ ചുമക്കാം